കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം നേരിടുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യയെ പോലീസ് ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധിച്ച് വാണ്ടഡ് പോസ്റ്റർ പതിപ്പിച്ച് യൂത്ത് കോൺഗ്രസ് സമരം. പി.പി.ദിവ്യയെ ബന്ധപ്പെ ടാൻ കഴിയുന്നില്ലെന്നും ഫോണുകൾ ഓഫ് ചെയ്ത നിലയിലാണെന്നും പോലീസ് പറയുന്നു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ദിവ്യ ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. പി.പി.ദിവ്യ വാ ണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി കണ്ണൂർ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. തുടർന്ന് കണ്ണൂർ ടൗൺ പോലീ സ് സ്റ്റേഷന് മുന്നിലും സ്റ്റേഷൻ്റ് മതിലിലും പോസ്റ്റർ പതിച്ചു.
പോലീസ് സ്റ്റേഷന് മുന്നിൽ പോസ്റ്റർ പതിക്കാ ൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചാ യത്ത് കവാടത്തിലും ലുക്ക്ഔട്ട് നോട്ടീസ് പ തിപ്പിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിനു ള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
കേസിൽ ഉൾപ്പെട്ട പ്രശാന്തനെ ചൊവ്വാഴ്ച ക ണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ദിവ്യയെ ചോദ്യം ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
Comrade P.P. Divya is nowhere to be seen. Youth Congress by putting up a lookout poster.